KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: സപ്ലൈകോയിലെ 13 സബ്സിഡി ഇനങ്ങളുടെ വിലവർധന ക്രിസ്മസിന് ശേഷമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ്സ് അവസാനിച്ച ശേഷം മാത്രമാകും പതിമൂന്ന് ആവശ്യസാധനങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുക. ഡിസംബർ 23നാണ് നവകേരള സദസ്സ് അവസാനിക്കുക.ഡിസംബർ പകുതിയോടെ സപ്ലൈകോ സബ്സിഡിയോടെ വിൽപ്പന നടത്തുന്ന 13 ആവശ്യസാധനങ്ങളുടെ വിലവർധന സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകും. നവകേരള സദസ്സ് അവസാനിച്ച ശേഷം മാത്രമാകും പ്രഖ്യാപനമുണ്ടാകുക. ജനുവരിയോടെ വില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തുവിട്ടേക്കുമെന്നാണ് സൂചനകൾ. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സപ്ലൈകോ എം ഡിയും മാനേജരുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. യോഗത്തിൽ വിലവർധന സംബന്ധിച്ച് പഠനം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
