Kerala News Today-കൊച്ചി: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പ്രവീണ്‍ റാണ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു.
തൃശ്ശൂരില്‍ നിന്നുള്ള പോലീസ് സംഘം ഫ്‌ളാറ്റില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ രക്ഷപ്പെട്ടത്.
അതേസമയം ഫ്‌ളാറ്റിലുണ്ടായിരുന്ന റാണയുടെ രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
തൃശ്ശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല.
ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നുണ്ട്.
നാല് വാഹനങ്ങൾ പോലീസ് ഇപ്പോൾ പിടിച്ചെടുത്തിട്ടുണ്ട്. സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശ്ശൂർ ഈസ്റ്റ് പോലീസും വെസ്റ്റ് പോലീസും കുന്നംകുളം പോലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയത്. തൃശ്ശൂർ ഈസ്റ്റ് പോലീസിൽ നിന്നുള്ള സംഘം ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. പ്രവീൺ റാണയുടെ പങ്കാളിയുടെ ഫ്ലാടായിരുന്നു ഇത്.
പരിശോധനയ്ക്ക് തൊട്ടുമുമ്പാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്.
Kerala News Today Highlight – Investment fraud case: Praveen Rana evades police and escapes.