Kerala News Today-തൃശ്ശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ്(31) അന്തരിച്ചു.ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവശനായിരുന്ന പ്രണവിനെ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.ശരീരം തളര്‍ന്ന പ്രണവിൻ്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ച ആയിരുന്നു.ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്ന് 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു.എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന് അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പില്‍ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരുക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിൻ്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 47