Entertainment News- പഠാന് ആശംസയുമായി നടൻ പ്രകാശ് രാജ്. ‘ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്… കിംഗ് ഖാൻ ഈസ് ബാക്ക്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
ഒപ്പം സിനിമയിലെ വിവാദമായ ഗാനം ബേഷാരം രംഗ് എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.
ചിത്രത്തിൽ അഭിനയിച്ച ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർക്കും വിജയാശംസകൾ അറിയിച്ചു.
പഠാനിലെ ഗാനത്തിനും നായിക ദീപികാ പദുകോൺ ഗാനരംഗത്തിൽ ഉപയോഗിച്ച ബിക്കിനിയുടെ നിറത്തിനുമെതിരെ ചിത്രത്തിൻ്റെ ട്രെയ്ലറും ഗാനവും പുറത്തിറങ്ങിയപ്പോൾ മുതൽ പ്രതിഷേധമുയർന്നിരുന്നു. ബിക്കിനിയുടെ നിറം കാവിയാണെന്നായിരുന്നു ആരോപണം.
ഗാനരംഗത്തിനെതിരെയും വിമർശനമുയർന്നു.
തുടർന്ന് ഗാനരംഗത്തിലെ ചില ഭാഗങ്ങൾ സെൻസർ ചെയ്താണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിനെതിരെയുള്ള ബഹിഷ്കരാണാഹ്വാനത്തെ മറികടന്ന് ചിത്രം വൻ വിജയമാകുമെന്ന സൂചനയാണ് ബോക്സോഫീസിൽ നിന്നും വരുന്നത്.
Entertainment News