Latest Malayalam News - മലയാളം വാർത്തകൾ

പൂജ വനംവകുപ്പിൻ്റെ അറിവോടെ; കേസെടുക്കേണ്ട ആവശ്യമില്ലെന്ന് നാരായണന്‍ നമ്പൂതിരി

Kerala News Today-തിരുവനന്തപുരം: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആരോപണവിധേയനായ തൃശ്ശൂർ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരി. അയ്യപ്പനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായ തനിക്കെതിരെ കേസിന്‍റെ ആവശ്യമില്ല. എല്ലാ മാസവും ശബരിമലയില്‍ പോവാറുണ്ടെന്നും പൂജ നടത്താറുണ്ടെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു.

വനം വകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൊന്നമ്പലമേട്ടില്‍ പ്രവേശിച്ച് പൂജ നടത്തിയത്. തൃശ്ശൂരില്‍ വടക്കുനാഥ ക്ഷേത്രത്തിനടുത്താണ് താന്‍ താമസിക്കുന്നത്. ശബരിമല കീഴശാന്തിയുടെ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണെന്നും നാരായണ സ്വാമി പറഞ്ഞു. തീര്‍ത്ഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാര്‍ത്ഥിക്കാറുണ്ട്. ഹിമാലയത്തില്‍ അടക്കം പോകുമ്പോഴും ഇങ്ങനെയാണ് ചെയ്യാറുള്ളത്. ഹിമാലയത്തില്‍ അടക്കം പോകുമ്പോഴും ഇങ്ങനെയാണ് ചെയ്യാറുള്ളത്.

പൊന്നമ്പലമേട്ടില്‍ പോയപ്പോള്‍ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. കൂടെയുള്ളത് പൂജാ സാധനങ്ങള്‍ കൊണ്ടുവന്നവരാണ്. പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്. അയ്യപ്പനു വേണ്ടി മരിക്കാനും തയ്യാറാണെന്നും നാരായണസ്വാമി പറഞ്ഞു. പൊന്നമ്പല മേട്ടില്‍ ആദ്യമായാണ് പോകുന്നത്. അതീവസുരക്ഷ മേഖലയാണെന്ന് അറിയില്ലായിരുന്നു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഒരു വകുപ്പുകളില്‍ നിന്നും ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.