Verification: ce991c98f858ff30

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

Kerala News Today-കാസർഗോഡ്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട്(49) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർഗോഡ് മാവുങ്കാൽ രാംനഗർ ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ്. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍( കവിതകള്‍), വാക്കിൻ്റെ വഴിയും വെളിച്ചവും(പഠനം), കവിത മറ്റൊരു ഭാഷയാണ്(പഠനം) എന്നിവയാണ് കൃതികള്‍.

2005 ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം ചെയ്തു. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.