Verification: ce991c98f858ff30

ചിന്ത ജെറോമിനെതിരെ കോപ്പിയടി ആരോപണവും

Plagiarism allegation against Chintha Jerome

KERALA NEWS TODAY – തിരുവനന്തപുരം: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും.
‘ബോധി കോമണ്‍സ്’ എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശവും ആശയവുമാണ് ചിന്ത പ്രബന്ധത്തിൽ എഴുതിച്ചേർത്തതെന്നാണ് വെളിപ്പെടുത്തൽ.
ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തിങ്കളാഴ്ച കേരള സർവകലാശാലാ അധികൃതർക്കു പരാതി നൽകും.
പ്രബന്ധത്തിൽ ‘വാഴക്കുല’യുടെ രചയിതാവ് ചങ്ങമ്പുഴയെന്നതിനുപകരം വൈലോപ്പിള്ളിയാണെന്ന് തെറ്റായി ചേർത്തത് വിവാദമായിരുന്നു.

ബോധി കോമൺസിൽ 2010-ൽ ബ്രഹ്‌മപ്രകാശ് എന്നയാളുടെപേരിൽ പ്രസിദ്ധീകരിച്ചതാണ് ലേഖനം.
ഇതിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘വൈലോപ്പിള്ളി’ എന്നതിനുപകരം ചിന്ത എഴുതിയതുപോലെ ‘വൈലോപ്പള്ളി’ എന്ന തെറ്റും അതിലുണ്ട്.

ഇതിനുപുറമെ, ചിന്തയുടെ പ്രബന്ധത്തിലുള്ളതുപോലെ പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വർഗ പ്രശ്‌നങ്ങൾ ബോധി കോമൺസിലെ ലേഖനവും ചർച്ചചെയ്യുന്നു.

Leave A Reply

Your email address will not be published.