Verification: ce991c98f858ff30

പി.ജെ ജോസഫിൻ്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

Kerala Congress Chairman PJ Joseph's wife and former Additional Director of Health Department Dr. Shanta Joseph (73) passed away.

Kerala News Today-കോട്ടയം: കേരളാ കോൺഗ്രസ് ചെയ‍ര്‍മാൻ പി ജെ ജോസഫിൻ്റെ ഭാര്യയും ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ. ശാന്ത ജോസഫ്(73) അന്തരിച്ചു.
ഇടുക്കി തൊടുപുഴ ചാഴിക്കാട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഉച്ചക്ക്​ ര​ണ്ടോടെയായിരുന്നു അന്ത്യം.
മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ, ഉഷ.

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.