Verification: ce991c98f858ff30

പാലക്കാട്‌ രണ്ടര കോടിയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

Kerala News Today-പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയില്‍. 800 ചാക്കുകളിലായി അഞ്ച് ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെ ചെര്‍പ്പുള്ളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 576031 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. ആന്റി നെര്‍ക്കോടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍.മനോജ്കുമാറും, ചെര്‍പ്പുളശ്ശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.  വിപണിയില്‍ ഏകദേശം രണ്ടരകോടിയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്. അടുത്തിടെ കേരളത്തിലും പാലക്കാട് ജില്ലയിലും നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണന്ന് പോലീസ് പറഞ്ഞു.    Kerala News Today
Leave A Reply

Your email address will not be published.