Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Palakkad mother and son found hanging

പാലക്കാട് വല്ലപ്പുഴയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. ചെറുകോട് ഇലപ്പുള്ളി മുഖില(62) മകൻ നിഷാന്ത് (കൊച്ചു -39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ഹാളിലും മകൻ റൂമിലും തൂങ്ങിയ നിലയിൽ ആയിരുന്നു. നിഷാന്ത് പത്ത് വർഷമായി പലതരം കച്ചവടങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ മൂലം ആ ബിസിനസുകൾ വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂൾബാർ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണം എന്നാണ് പട്ടാമ്പി പോലീസ് നൽകിയ വിശദീകരണം. ഇൻക്വെസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ട് നൽകും. നിശാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച് അഹമ്മദാബാദിൽ ആണ് താമസം.

Leave A Reply

Your email address will not be published.