KERALA NEWS TODAY – തിരുവനന്തപുരം: ഗുണ്ടകൾക്കും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായ ഓപറേഷൻ സുപ്പാരിയിൽ തിരുവനന്തപുരം നഗരപരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടുപേർ പിടിയിൽ.
വാഹന മോഷണക്കേസിൽ കരമന നെടുങ്കാട് സ്വദേശികളായ രാകേഷ് കൃഷ്ണൻ (20), മണികണ്ഠൻ (20), ജിതിൻ (24) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ അഞ്ചാം വാർഡിലെ രോഗിയിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ആലംകോട് തോട്ടയ്ക്കാട് സ്വദേശി പ്രസന്നെനയും (55) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
കരമന മേലാറന്നൂർ എൻ.ജി. ക്വാർട്ടേഴ്സിന് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച കണ്ണൂർ കണ്ണങ്കാട് സ്വദേശിയായ മുഹമ്മദ് അഫ്സലിനെ (19) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം മഹാദേവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ നിലവിളക്ക് മോഷ്ടിച്ച പാങ്ങപ്പാറ റോസ് നഗർ, കെ.കെ. ഹൗസിൽ സനൽകുമാറിനെ (48) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ എത്തിയ തമിഴ്നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന ബാലരാമപുരം തലയൽ സ്വദേശിയായ മണികണ്ഠൻ (32), ചിറയിൻകീഴ് ശാർക്കര സ്വദേശി സക്കീർ എന്ന ഷഹീൻ (35) എന്നിവരെ ഫോർട്ട് പൊലീസ് പിടികൂടി.