Verification: ce991c98f858ff30

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്ക്ക് ലൈറ്റ് പൊട്ടി വീണ് ഒരാൾ മരിച്ചു

KERALA NEWS TODAY – തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക്ക് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്.
നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഹൈമാസ്ക്ക് ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു.
ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. ടെർമിനലിലാണ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ദാരുണ സംഭവം ഉണ്ടായത്.

പരിക്കേറ്റ മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.