Verification: ce991c98f858ff30

‘രേണു രാജ് നല്ല ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി, അത് നടപ്പാക്കും’: കളക്ടർ എന്‍ എസ് കെ ഉമേഷ്

Kerala News Today-കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍ എസ്‌ കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു.

ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നതായി ചുമതലയേറ്റതിന് പിന്നാലെ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. ബ്രഹ്മപുരത്ത് ശാശ്വത പരിഹാരം കാണാൻ ടീം ആയി പ്രവർത്തിക്കണം. മുൻ കളക്ടർ രേണു രാജ് നല്ലൊരു ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിരുന്നു. അത് നടപ്പാക്കും. ജനങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നു.

എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ഇപ്പോഴുള്ള സാഹചര്യം മറികടക്കും. മാലിന്യനിർമാജനത്തിനായി ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങൾ നാടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ കാക്കനാട് കളക്ടേറ്റിലെത്തിയാണ് ഉമേഷ് ചുമതലയേറ്റെടുത്തത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു എൻഎസ്കെ ഉമേഷ്.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.