Verification: ce991c98f858ff30

ഫോർട്ട് കൊച്ചിയിലെ ന്യൂയർ ആഘോഷം; ഇരുന്നൂറിലധികം പേര്‍ ചികിത്സ തേടി

More than 200 people sought treatment at the hospital during the New Year celebrations in Kochi.

Kerala News Today-കൊച്ചി: കൊച്ചിയിലെ പുതുവർഷാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 200-ല്‍ അധികം പേർ ആശുപത്രിയിൽ ചികിത്സ തേടി.
അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയിലെ പുതുവത്സരാഘോഷത്തിനായി എത്തിയതെന്നാണ് കണക്ക്. ന​ഗരത്തിൽ വലിയ തിരക്കാണ് തലേന്ന് രാത്രിയും അനുഭവപ്പെട്ടിരുന്നത്.

ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പിൽ ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഇരുപതിനായിരം ജനങ്ങളെ ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ, സുരക്ഷയോ ഒരുക്കിയില്ല.
ജനങ്ങളെ നിയന്ത്രിക്കാനുള്ള ഗതാഗത നിയന്ത്രണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. പാപ്പാഞ്ഞി കത്തുമ്പോൾ പുതുവത്സരാവേശത്തിൽ പൊട്ടിത്തെറിച്ച് നിൽക്കുകയായിരുന്നു ഫോർട്ട് കൊച്ചി പരേഡ് മൈതാനം.

വെടിക്കെട്ട് കഴിഞ്ഞതോടെ പരേഡ് ഗ്രൗണ്ടിൽ നിന്ന് പുറത്തുവരാൻ തിക്കും തിരക്കുമായി. പോലീസ് നിയന്ത്രണവും കൈവിട്ടു.
താത്കാലിക ബാരികേഡുകൾ പലയിടങ്ങളിലും തകർത്തു. പുതുവത്സരത്തിരക്ക് പരിഗണിച്ച് തോപ്പുംപടി പാലം മുതൽക്കാണ് ഗതാഗതം തടഞ്ഞത്.
ഇത് 12 മണിക്ക് ശേഷമുള്ള മടങ്ങിപോക്ക് ദുസഹമാക്കി. ഇരുപത് പേരെയാണ് ദേഹാസ്വാസ്ഥ്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് കുട്ടികളാണ് ഈ തിരക്കിൽ ഒറ്റപ്പെട്ടത്. പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മാതാപിതാക്കൾക്ക് കുട്ടികളെ കൈമാറിയത്.

 

 

 

 

 

Kerala News Today Highlight – New Year celebration at Fort Kochi; More than two hundred people sought treatment.
 

Leave A Reply

Your email address will not be published.