KERALA NEWS TODAY – കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയിൽ അയൽവാസികളായ മധ്യവയ്സകരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണു മരിച്ചത്. ഈന്തുള്ളതറയിൽ ബാബുവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു.
തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
ബാബുവിന്റെ അയൽവാസിയായ രാജീവനെ തൊട്ടടുത്ത കടയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.