Kerala News Today-കോതമംഗലം: സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കഴിഞ്ഞ ദിവസത്തെ തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം.
സ്ത്രീകൾ ധരിക്കേണ്ടുന്ന വസ്ത്രം സംബന്ധിച്ചോ ജീവിതരീതി സംബന്ധിച്ചോ ഞങ്ങൾക്ക് ഒരു തർക്കവുമില്ല എന്നും അദ്ദേഹം പറഞ്ഞു.ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ല.
അത്തരത്തിൽ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധമായി കാര്യങ്ങൾ പറയണം. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു.ബജറ്റിലെ സെസിനെതിരെയുള്ള സമരത്തിൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു. ഏത് കാലത്താണ് മാധ്യമങ്ങൾ അവരെ സഹായിക്കാതിരുന്നത്.
ആർഎസ്എസിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻ്റിനെപ്പോലെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 13