Latest Malayalam News - മലയാളം വാർത്തകൾ

ബ്രഹ്‌മപുരത്ത് പുതിയ മാലിന്യസംസ്‌കരണ പ്ലാന്റിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചു

KERALA NEWS TODAY – കൊച്ചി: ബ്രഹ്‌മപുരത്ത് പുതിയ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചു.
48.56 കോടി രൂപയുടേതാണ് ടെന്‍ഡര്‍. എട്ടുമാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കണം. പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്നതാണ് കരാര്‍ വ്യവസ്ഥ.

പ്ലാന്റ് നിര്‍മിച്ച് അഞ്ചുവര്‍ഷം പ്രവര്‍ത്തിപ്പിക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടെന്‍ഡറില്‍ പറയുന്നു.
അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് ടെന്‍ഡറില്‍ പങ്കെടുക്കാനാവുക. പ്രതിവര്‍ഷം 43,000 ടണ്‍ കൈകാര്യംചെയ്തുള്ള അനുഭവം വേണം തുടങ്ങിയ മാനദണ്ഡങ്ങളും ടെന്‍ഡറിലുണ്ട്. എട്ടു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഒന്‍പതാം മാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങണമെന്നും ടെന്‍ഡറിലുണ്ട്.

ബ്രഹ്‌മപുരം തീപിടിത്തത്തെത്തുടര്‍ന്ന് കൊച്ചിയില്‍ ഉറവിട മാലിന്യ സംസ്‌കരണവുമായിട്ടാണ് നിലവില്‍ കൊച്ചി നഗരസഭ മുന്നോട്ടുപോകുന്നത്. വീടുകളിലെയും മറ്റിടങ്ങളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌ക്കരിക്കുക എന്ന നയമാണിത്.

Leave A Reply

Your email address will not be published.