Verification: ce991c98f858ff30

“അയോഗ്യത പിൻവലിക്കണം”; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

NATIONAL NEWS- ന്യൂഡല്‍ഹി: അയോഗ്യത റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുന്‍ എം.പി.മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ.എം. ജോസഫും ബി.ബി. നാഗരത്‌നയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയത്.
ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു ചില കേസുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നതിനാല്‍ മാറ്റുകയായിരുന്നു.

വളരെ പ്രധാനപ്പെട്ട കേസാണെന്നും അടിയന്തരമായി കേള്‍ക്കണമെന്നും ഫൈസലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതി മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു.
എന്തുകൊണ്ടാണ് ഫൈസല്‍ നേരിട്ട് സുപ്രീംകോടതിയില്‍ വരുന്നതെന്നും ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടെ എന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
എന്നാല്‍ സുപ്രീംകോടതിയാണ് ഇക്കാര്യത്തില്‍ ഒരന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് ഫൈസലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.