Kerala News Today-കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷാ എന്നും കുമരകത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് പറഞ്ഞു.
”ഞാന്‍ രാഷ്ട്രീയപരമായി മാത്രമേ മറുപടി നല്‍കുന്നുള്ളു. വ്യക്തിപരമായി ഞാന്‍ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ സുരേന്ദ്രന്‍ കാണിക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷായെന്നു മുഹമ്മദ് റിയാസ് പറഞ്ഞു.
അമിത് ഷായെ ഞങ്ങള്‍ക്കൊക്കെ ഭയമാണെന്നാണാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. വേണമെങ്കില്‍ ഇതൊക്കെ പറഞ്ഞ് യുഡിഎഫിനെ ഭയപ്പെടുത്താം. അവര്‍ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ ഇട്ടോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala News Today