Verification: ce991c98f858ff30

’98 ശതമാനം റിക്കവറായി, ഇനി രണ്ട് ശതമാനം കൂടി’; ആശ്വാസവാർത്തയുമായി മിഥുൻ

Entertainment News-നടനും അവതാരകനുമായ മിഥുന്‍ രമേശിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു. താരം തന്നെയാണ് ഈ വിവരം അറിയിച്ചത്. ’98 ശതമാനത്തോളം റിക്കവറായി, രണ്ടു ശതമാനം കൂടിയുണ്ട്. എല്ലാ ദിവസവും ഫിസിയോ തെറാപ്പിയുണ്ട് അതിലൂടെ ബാക്കി കൂടി ശരിയാകും, ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്’, എന്ന് മിഥുന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.

കഴിഞ്ഞ മാസമാണ് ബെൽസ് പാൾസിയെ തുടർന്ന് മിഥുൻ രമേശ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്നത് മുഖത്തെ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്പുകൾ തളരുന്ന അവസ്ഥയാണ് ബെൽസ് പാഴ്സി എന്ന രോ​ഗാവസ്ഥ. മിക്ക രോ​ഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോ​ഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിൻ്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം.

ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല. അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോ​ഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോ​ഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിൻ്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദ​ഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്.

 

 

 

 

 

 

Entertainment News

Leave A Reply

Your email address will not be published.