Kerala News Today-തിരുവനന്തപുരം: ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ജി.ആർ അനിൽ.
ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നത്.
ഷവർമ അടക്കമുള്ള ഉൽപന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്.
ഇത്തരം ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറക്കേണ്ടതുണ്ടതുണ്ട്. വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആളുകൾക്ക് നൽകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയാക്കിയാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഹോട്ടൽ ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Kerala News Today