Verification: ce991c98f858ff30

കാലുമാറി ശസ്ത്രക്രിയ: ചികിത്സാപിഴവ് സമ്മതിച്ച് ഡോക്ടര്‍

Kerala News Today-കോഴിക്കോട്: നാഷണല്‍ ആശുപത്രിയില്‍ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ഡോ. ബെഹിര്‍ഷാന്‍ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ആണ് താന്‍ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.

രോഗിയുടെ ബന്ധുക്കള്‍ നാഷണല്‍ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്.

വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബെഹിർഷാന്‍റെ ചികിത്സയിലാണ്.

ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്.

സർജറി പൂർത്തിയായി രാവിലെ ബോധം തെളിപ്പോൾ സജ്ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു.

വലതുകാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം.

അതേസമയം കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ഇടത് കാലിനു പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം അഡി.ഡി എം ഒയാണ് അന്വേഷണം നടത്തുന്നത്.

സജ്നയുടെ രണ്ടു കാലുകൾക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.