മുംബൈ : മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്കുന്ന മഹായുതി സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വന്‍ മോഷണം. സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും അടക്കം 12 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. രണ്ടാം നമ്പര്‍ ഗേറ്റ് വഴി ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിരക്ക് മുതലാക്കിയ മോഷ്ടാക്കള്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും പഴ്സുകളും അപഹരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
Home NATIONAL NEWS മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻ മോഷണം, 12 ലക്ഷം വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്