Kerala News Today-കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി.
സബ് കളക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചാണ് വിവാഹം നടന്നത്.
ഭൂമിതരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. ആകെയുളള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുത്തു.
പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഏറെയുമുണ്ടായിരുന്നത്.
സമാനമായ രീതിയിൽ കോന്നി താലൂക്ക് ഓഫീസിലും ജീവനക്കാർ കൂട്ട അവധിയെടുത്തിരുന്നു.
20 ജീവനക്കാർ അവധിയെടുത്ത് മൂന്നാറിൽ ടൂർ പോയതായും 19 പേർ അനധികൃത അവധിയിലാണെന്നുമാണെന്നുമായിരുന്നു റിപ്പോർട്ട്. തഹസീൽദാർ ഉൾപ്പെടെയുളള ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയിരുന്നില്ല.
സംഭവത്തെ തുടർന്ന് സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ഓഫീസിൽ എത്തി പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസിൽദാരോട് വിശദീകരണം തേടിയിരുന്നു.
Kerala News Today