Entertainment News-കൊച്ചി: ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി മഞ്ജു വാര്യർ.
എറണാകുളം കാക്കനാട് ആർടി ഓഫീസിന് കീഴിലായിരുന്നു നടി ടെസ്റ്റിന് പങ്കെടുത്തത്.
അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയ മഞ്ജുവിൻ്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.
യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി.
അതിൻ്റെ ആദ്യപടിയായാണ് മഞ്ജു വാര്യർ ടൂവീലര്‍ ലൈസൻസ് സ്വന്തമാക്കിയത്.
പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്. എച്ച് വിനോദിൻ്റെ സംവിധാനത്തിൽ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്‍റെ ചിത്രം.
Entertainment News