Verification: ce991c98f858ff30

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ ഹാജരായി

Kerala News Today-കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട വിസ്താരത്തിനായി മഞ്ജു വാര്യർ കൊച്ചിയിലെ കോടതിയിൽ ഹാജരായി.പ്രോസിക്യൂഷൻ സാക്ഷിയായിട്ടാണ് നടി എത്തിയിരിക്കുന്നത്. കേസിലെ വിചാരണയുടെ തുടക്കഘട്ടത്തിലും മഞ്ജു എത്തിയിരുന്നു.സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളെ ആസ്പദമാക്കി തയാറാക്കിയ അധിക കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്.സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിക്കും.ദിലീപിൻ്റെ സഹോദരൻ അനൂപ് ഉൾപ്പെടെ ഉള്ളവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത്.മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപ് സുപ്രിം കോടതിയെ അറിയിച്ചത്.വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണ്.ഈ ഘട്ടത്തിൽ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയിൽ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ദിലീപിന് തിരിച്ചടിയായി മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രിംകോടതി പ്രോസിക്യൂഷന് അനുമതി നൽകുകയായിരുന്നു.    Kerala News Today
Leave A Reply

Your email address will not be published.