Verification: ce991c98f858ff30

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

Kerala News Today-ഷാര്‍ജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12:30ന് ഷാർജ ബുതീനയിലാണ് സംഭവം.

ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ തൊട്ടടുത്ത കോഫി ഷോപ്പില്‍ വച്ച് തര്‍ക്കം ഉണ്ടായി.

ഇത് പരിഹരിക്കാന്‍ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണം ഉണ്ടായത്. പ്രകോപിതനായ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ മറ്റ് രണ്ടു മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.