Kerala News Today-കൊച്ചി: ദുബായി-കൊച്ചി വിമാനത്തിൻ്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. തൃശ്ശൂർ മാള സ്വദേശി സുകുമാരന്‍(62) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ദുബായി-കൊച്ചി സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് എസ്ജി 17 വിമാനത്തിൻ്റെ ശുചിമുറിയില്‍ വച്ചാണ് സുകുമാരന്‍ സിഗരറ്റ് വലിച്ചത്.
സുകുമാരൻ വിമാനത്തിന്‍റെ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്.
കൊച്ചിയില്‍ എത്തിയ ഉടന്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പോലീസിനെയും ഇതിന് ശേഷം വിവരം അറിയിച്ചു. തുടര്‍ന്ന് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
Kerala News Today