ACCIDENT NEWS-തമിഴ്നാട് : ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ തൻറെ മക്കളുമായി ആത്മഹത്യ ചെയ്തു.
ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത അതേ സമയത്ത് കാമുകനും ജീവൻ വെടിഞ്ഞു.
തമിഴ്നാട് മധുരയ്ക്ക് സമീപമാണ് യുവതിയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം യുവതിയുടെ കാമുകനെ വിരുദുനഗർ സാന്തൂറിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത നിലവിൽ കണ്ടെത്തി.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും സ്ഥലംമാറ്റ ഉത്തരവ് എത്തിയതിന് പിന്നാലെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നും വിവരങ്ങൾ പുറത്തുവരുന്നു.
മധുര റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന റെയിൽവേ പൊലീസുകാരും ജയലക്ഷ്മിയാണ് തൻ്റെ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
മുതല സ്റ്റേഷൻ സമീപമുള്ള റെയിൽവേ ട്രാക്കിൽ വെള്ളിയാഴ്ച രാവിലെയാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു ജയലക്ഷ്മി.
കുട്ടികളോടൊപ്പം റെയിൽവേ കോർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. തൻ്റെഭർത്താവ് കുട്ടികളുമായി ഇടപഴകുന്നതിന് ജയലക്ഷ്മി എതിർത്തിരുന്നു.
അതേസമയം കൂടെ ജോലി ചെയ്യുന്ന റെയിൽവേ പൊലീസ് ജീവനക്കാരനായ പാണ്ഡ്യനുമായി (47) ജയലക്ഷ്മി പ്രണയത്തിലാവുകയായിരുന്നു.
ജയലക്ഷ്മിയും പാണ്ഡ്യനും മധുരയില്‍ ജോലിചെയ്യവേയാണ് അടുപ്പത്തിലായതെന്ന് പൊലീസ് പറഞ്ഞു.
പാണ്ഡ്യന് ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനമെടുത്തിരുന്നതായാണ് സൂചനകൾ.
എന്നാൽ ജയലക്ഷ്മിയുടെയും പാണ്ഡ്യൻ്റേയും വിവാഹമോചനം നടന്നിട്ടില്ലാത്തതിനാൽ അതിനു കഴിഞ്ഞിരുന്നില്ല.
എങ്കിലും പലപ്പോഴും ഇരുവരും ഒരുമിച്ച് തന്നെയായിരുന്നു താമസിച്ചിരുന്നത്.
ഇതിനിടെ ഇരുവരുടെയും ഒരുമിച്ചുള്ള യാത്രയും ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഡിപ്പാർട്ട്മെൻ്റിൽ സംസാര വിഷയമായി.
ഉന്നത ഉദ്യോഗസ്ഥര്‍ ഈ പ്രശ്നത്തിൽ ഇടപെട്ടതോടെ ഇരുവർക്കെതിരെയും നടപടി ഉണ്ടാവുകയായിരുന്നു. നടപടിയുടെ ഭാഗമായി ജയലക്ഷ്മിയെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെല്‍വേലിയിലേക്കും രണ്ടുദിവസംമുമ്പ് സ്ഥലംമാറ്റി.
ഇതില്‍ മനംനൊന്താണ് രണ്ടുപേരും രണ്ടുസ്ഥലങ്ങളിലായി ജീവനൊടുക്കിയതെന്നാണ് റെയില്‍വേ പൊലീസിൻ്റെ പ്രാഥമിക നിഗമനം.
രണ്ടിടത്തായി ഇങ്ങനെ പിരിഞ്ഞു താമസിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് അടുത്ത സുഹൃത്തുക്കളോട് പാണ്ഡ്യൻ പറഞ്ഞിരുന്നതായി സൂചനകളുണ്ട്.
ജയലക്ഷ്മിയും മക്കളും മധുരയില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോകുന്ന ഇൻ്റര്‍സിറ്റി തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് മധുര റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പാണ്ഡ്യനെ വിരുദുനഗര്‍ സാന്തൂരിലെ ട്രാക്കിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുച്ചെന്തൂരില്‍നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസിന് കുറുകെ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.