CRIME-മലപ്പുറം : തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുചിതയുടെ കൊലപാതകത്തിന്‍റെ യഥാർഥ കാരണം എന്താണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. അറസ്റ്റിലായ യൂത്ത്കോണ്‍ഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണുവിനേയും കൂട്ടുപ്രതികളേയും കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കള്ളക്കഥകള്‍ പ്രചരിപ്പിച്ച് വിഷ്ണുവും സുഹൃത്തുക്കളും കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമായി.
സുചിത മറ്റൊരാള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് പോയെന്നായിരുന്നു വിഷ്ണുവിന്റെയും സുഹൃത്തുക്കളുടെയും പ്രചാരണം.
കൊലപാതകം നടത്തിയത് വിഷ്ണുവും സഹോദരങ്ങളും സുഹൃത്തും ചേര്‍ന്നാണെന്ന് ബോധ്യപ്പെട്ടെങ്കിലും കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തതകൾ ഏറെയാണ്. സുചിത ദേഹത്തണിഞ്ഞ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ മാത്രമായി കൊലപാതകം നടത്തില്ലെന്നാണ് അനുമാനം.
പ്രാഥമികമായ ചോദ്യംചെയ്യലിൽ പ്രധാന പ്രതി വിഷ്ണു യഥാർഥ കാരണം മറച്ചുവയ്ക്കുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
എന്തിനാണ് സുചിത വിഷ്ണുവിന്‍റെ വീട്ടിലെത്തിയത്, ഇവര്‍ തമ്മില്‍ മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഇത് കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പ്രതികള്‍ക്ക് കോണ്‍ഗ്രസ് സഹായം ലഭിച്ചോയെന്ന് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.