Kerala News Today-പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ചടങ്ങിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് സർവ്വീസിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
മാമോദിസ ചടങ്ങിന് ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ ഓവൻ ഫ്രഷ് കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
ആലപ്പുഴ ജില്ലാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം ഉണ്ടായത്.
സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, സ്ഥാപനത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിൻ്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ സ്ഥാപനത്തിൻ്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിട്ടുമുണ്ട്.
Kerala News Today Highlight – Mallapally food poisoning: License of catering establishment cancelled.