KERALA NEWS TODAY – കൊച്ചി: എറണാകുളം വടക്കൻ പറവൂരിലെ ഹോട്ടലിൽ മസാലദോശയിൽ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി.
വസന്ത വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി.
തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഹോട്ടലിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.
ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ, വടക്കന്‍ പറവൂരിലെ ഹോട്ടല്‍ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌തിരുന്നു.
മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ച 106 പേരാണ് ആശുപത്രിയിൽ ചികിൽസ തേടിയത്.
ജനുവരി 16ന് ഹോട്ടലിൽ നിന്ന് കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം ‘സാൽമൊണല്ലോസിസ്’ എന്ന ബാക്‌ടീരിയ ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.