Latest Malayalam News - മലയാളം വാർത്തകൾ

ഉരുൾ‌പൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നു ; കേരളത്തെ കുറ്റപ്പെടുത്തി അമിത് ഷാ

Landslide warnings were issued; Amit Shah blames Kerala

ഉരുൾ‌പൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്ന് അമിത് ഷാ ചോദിച്ചു. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു.

Leave A Reply

Your email address will not be published.