KOTTARAKKARA NEWS- കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അക്രമം. വനിതാ ഡോക്ടറും പൊലീസുദ്യോഗസ്ഥരുമടക്കം അഞ്ചുപേരെ കുത്തി. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്.
പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്.
തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്.
ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു.
പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദനയുടെ നില ഗുരുതരമായിരുന്നു. ഉടൻ തന്നെ കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്നും ഇവരെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ഡോക്ടറിനെ രക്ഷിക്കാനായില്ല. ഡോക്ടർ വന്ദനയാണ് മരണപ്പെട്ടത് .
ഡോക്ടർ വന്ദന കടുത്തുരുത്തി സ്വദേശിയാണ്. മീയണ്ണൂർ അസിസിയാ മെഡിക്കൽ കോളേജിൽ house അർജൻസി ചെയ്യുകയായിരുന്നു. കൊട്ടാരക്കര താലൂക് ആശുപത്രി ആകെ സങ്കര്ഷാവസ്ഥയിലാണ് .