Latest Malayalam News - മലയാളം വാർത്തകൾ

ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവത്തനത്തിന് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകി ; മന്ത്രി

KSRTC released buses for rescue operations in disaster-hit areas; Minister

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ ഉൾപ്പടെയുള്ളിടത്ത് സുരക്ഷാ പ്രവർത്തനങ്ങൾക്കായി KSRTC സർവ്വ സഞ്ജമായി.ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബസ്സുകളും വാനും ജീവനക്കാരും ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി സുരക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കർമ്മനിരതരായിട്ടുണ്ട്. ദുരിത ബാധിതരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും രക്ഷാ പ്രവർത്തനങ്ങൾക്കും എല്ലാ സഹകരണവും കെഎസ്ആർടിസി ഉറപ്പാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉള്ള ബസ്സുകൾ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ശേഷം സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ഗതാഗത തടസ്സം ഉണ്ടാകുന്ന റൂട്ടുകളിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നുകൂടി ബസുകൾ എത്തിച്ച് സുരക്ഷിതമെങ്കിൽ മറുവശത്തെ ബസിൽ നിന്നും പരസ്പരം യാത്രക്കാരെ ഒഴിപ്പിക്കുവാൻ പോലീസ് നിർദ്ദേശം കൂടി പരിഗണിച്ച് നടപടികൾ സ്വീകരിച്ചുവരികയാണ്.

അതേസമയം ടയറിന് മൂന്നിലൊന്ന് ഭാഗം ഉയരത്തിൽ ഉള്ള വെള്ളക്കെട്ടിലും ഒഴുക്കു വെള്ളത്തിലും ബസ് ഇറക്കരുത് എന്നും സുരക്ഷ ഉറപ്പാക്കി ബസ് ഓടിക്കുവാൻ ജീവനക്കാർക്കും യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകർക്കും പോലീസിനും മറ്റും എത്തിച്ചേരുന്നതിനും സാമഗ്രികൾ എത്തിക്കുവാനും റോഡ് ബ്ലോക്ക് ഒഴിവാക്കുവാനും വേണ്ട സഹായങ്ങളും ബസ്സും ലഭ്യമായ യന്ത്ര സാമഗ്രികളും ഉപയോഗിക്കുവാനും രക്ഷാപ്രവർത്തനങ്ങളിൽ ആവശ്യാനുസരണം പങ്കാളികൾ ആകുന്നതിനും KSRTC നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ
ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ് ആർ ടി സി കണക്ഷൻ സർവ്വീസുകളും റെയിൽവേ ആവശ്യപ്പെടുന്ന അധിക സർവീസുകളും നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.