Kerala News Today-പത്തനംതിട്ട: കോന്നി കിഴവളളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് പളളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
കാറിലേക്ക് കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കാറിലിടിച്ചതിന് ശേഷം അവിടെ നിന്ന് നിയന്ത്രണം വിട്ട് പള്ളിയുടെ മതിലിൽ ഇടിക്കുകയായിരുന്നു. കമാനത്തിലേക്ക് ഇടിച്ചുകയറിയാണ് വാഹനം നിന്നത്. കെഎസ്ആർടിസി ബസിൻ്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിൻ്റെ മുൻവശത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു.
കോന്നി സ്വദേശിയായ ഷൈലജ എന്നാണ് പ്രാഥമിക വിവരം. ഇവരുടെ ശരീരത്തിൽ കമാനത്തിലെ കോൺക്രീറ്റ് കമ്പികൾ കുത്തിക്കയറിയിട്ടുണ്ട്. അവർക്ക് ഗുരുതരമായി മുറിവേറ്റു എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. തിരുവനന്തപുരത്തേക്ക് പോയ ബസ് ആണ്. കാറും ബസും അമിത വേഗത്തിലായിരുന്നവെന്ന് നാട്ടുകാർ പറയുന്നു.
Kerala News Today