Kerala News Today-കോഴിക്കോട്: കലോത്സവ വേദിയിൽ തെന്നിവീണ് കോൽക്കളി മത്സരാർത്ഥിക്ക് പരുക്ക്.
പെരുമ്പാവൂർ ഹയർസെക്കൻഡറി സ്കൂളിലെ സുഫിയാനാണ് വീണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് മത്സരം താത്ക്കാലികമായി നിർത്തിവെച്ചു.
കാർപെറ്റ് മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹൈസ്കൂള്‍ വിഭാഗം കോൽക്കളി മത്സരവിഭാഗത്തിലാണ് സംഭവം.
കാര്‍പെറ്റില്‍ തട്ടിവീണ് വിദ്യാര്‍ത്ഥിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്.
മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്. ഹൈസ്കൂൾ വിഭാഗം മത്സരം നിർത്തിവെച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.
Kerala News Today Highlight – Contestant injured after slipping on Kolkali stage; The program was stopped.