Kerala News Today-കൊച്ചി: എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ സ്ഥലം മാറ്റി. ഉമേഷ് എന്‍ എസ് പുതിയ എറണാകുളം കളക്ടറാകും.
വയനാട് ജില്ലാ കളക്ടറായാണ് രേണു രാജിൻ്റെ നിയമനം. ആലപ്പുഴ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറാകും.വയനാട് കലക്ടറായിരുന്ന എ. ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. തൃശൂർ കലക്ടറായിരുന്ന ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി.
ഐ.ടി മിഷൻ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി നിയമിച്ചു. ഐ.ടി മിഷന്‍റെ അധിക ചുമതല തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരിക്ക് നൽകി. Kerala News Today
Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest newsMalayalam Latest News
0 47