Entertainment News-തിരുവനന്തപുരം: കാവ് ശ്രീ പുരസ്കാരം ഇന്ദ്രന്‍സിന്. അഡ്വ. വി.കെ പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വട്ടിയൂര്‍ക്കാവ് ഫെസ്റ്റിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രഥമ കാവ് ശ്രീ പുരസ്കാരം.
25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന രണ്ടാമത് വട്ടിയൂർക്കാവ് ഫെസ്റ്റിൽ പുരസ്കാരം സമ്മാനിക്കും.
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ താമസക്കാരായ വിവിധ മേഖലകളിലെ പ്രതിഭാധനർക്ക് ഓരോ വര്‍ഷവും കാവ് ശ്രീ പുരസ്കാരം സമ്മാനിക്കുമെന്ന് വി.കെ പ്രശാന്ത് എംഎല്‍എ അറിയിച്ചു.
Entertainment News