Latest Malayalam News - മലയാളം വാർത്തകൾ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാര്‍ ഇഡിക്ക് മുമ്പില്‍ ഹാജരായി

KERALA NEWS TODAY-കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാര്‍ ഇ.ഡി.ക്ക് മുമ്പില്‍ ഹാജരായി.
കേസിലെ പ്രതികളായ അരവിന്ദാക്ഷന്റേയും ജില്‍സിന്റേയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഇരു പ്രതികളേയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.
വ്യവസായി ജയരാജ്, സതീഷിന്റെ സഹോദരന്‍ ശ്രീജിത്ത് എന്നിവരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ഒന്നാംഘട്ട ചോദ്യം ചെയ്യലില്‍ അരവിന്ദാക്ഷന്‍ അന്വേഷണ സംഘത്തോടു സഹകരിച്ചിരുന്നില്ല.
ആ സാഹചര്യത്തില്‍ ഒന്നാം പ്രതി പി.സതീഷ്‌കുമാറിന്റെ ഫോണില്‍ കണ്ടെത്തിയ ശബ്ദരേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകളുമായാണ് അരവിന്ദാക്ഷനെ ഇഡി. രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യുന്നത്.
കേസിലെ പ്രതി സതീഷിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാര്‍ ഇന്ന് ഇ.ഡി.ക്ക് മുമ്പില്‍ ഹാജരായിട്ടുണ്ട്. കൂടാതെ പ്രതികളായ അരവിന്ദാക്ഷന്റേയും ജിന്‍സിന്റേയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

തട്ടിപ്പുനടന്നത് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ വഴിയാണെന്നാണ് ഇ.ഡി.യുടെ നിഗമനം. ജില്‍സ് അഞ്ച് കോടി രൂപയുടെ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനെ സംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യണമെന്നുമാണ് കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം കേസിന്റെ കുറ്റപത്രവും തയാറാക്കുകയാണ് ഇ.ഡി. ആദ്യഘട്ട അറസ്റ്റും അനുബന്ധ തെളിവുശേഖരണവുമാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത്. ഇതിന് ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് കൊടുക്കുക. അതേസമയം ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Leave A Reply

Your email address will not be published.