Verification: ce991c98f858ff30

ബിഷപ്പിൻ്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് കെ സുരേന്ദ്രൻ

Kerala News Today-കൊച്ചി: തലശേരി ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാമെന്ന വാ​ഗ്ദാനമാണ് തലശേരി ബിഷപ്പ് നൽകിയിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി എല്ലാക്കാലവും മോദി സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിഷപ്പിൻ്റെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ക്കായി ഇരുമുന്നണികളും ഒന്നും ചെയ്തില്ല. ബിഷപ്പിൻ്റെ പ്രസ്താവന പരിഗണിക്കപ്പെടേണ്ടതാണ്. കേന്ദ്രത്തില്‍ നിന്നും കര്‍ഷകര്‍ക്കായി കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.