ENTERTAINMENT NEWS – പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ.ജെ.യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ്. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വനാണ് കെ.ജെ.യേശുദാസ്.
അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്.
ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
ENTERTAINMENT NEWS HIGHLIGHT – Ganagandharvan K.J.Yesudas at the age of 83.