Kerala News Today-പാല: നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു.
17 വോട്ട് നേടിയാണ് വിജയം.
എതിര്‍ സ്ഥാനാര്‍ത്ഥി വി സി പ്രിന്‍സിന് 7 വോട്ട് കിട്ടി. ഒരു വോട്ട് അസാധുവായി. പേര് എഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്.
ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. യുഡിഎഫിനൊപ്പം നിൽക്കുന്ന ജിമ്മി ജോസഫ് ആണ് വിട്ടു നിന്നത്.
നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്‍ ബിനോയുടെ വിജയം.
ബിനു പുളിക്കകണ്ടത്തിൻ്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന്‍ ബിനോയുടെ പ്രതികരണം. നഗരസഭ മുണ്ടുപാലം രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍.
നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എംലെ ആന്റോ ജോസ് പടിഞ്ഞാറക്കര രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ബിനു പുളിക്കക്കണ്ടെത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോണ്‍ഗ്രസ് എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.
Kerala News Today