Kerala News Today-കണ്ണൂർ: ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ(95) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ പുലിക്കുരുമ്പയിൽ സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ വെച്ച് നടക്കും. നെയ്ശേരി പടിഞ്ഞാറയിൽ കുടുംബാംഗമാണ്. പരേതനായ പൈലിയുടെ (പാപ്പച്ചൻ) ഭാര്യയാണ്. സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു, ജോണ്‍ ബ്രിട്ടാസ്, ജിമ്മി എന്നിവര്‍ മക്കളാണ്. ലസി നമ്പ്യാപറമ്പില്‍, ജോസ് ചരമേല്‍, ജൈസമ്മ വടക്കേക്കര, ജോണി വടക്കേക്കുറ്റ്, മിനി ചൂരക്കുന്നേല്‍, ഷീബ ആളൂര്‍ കോക്കന്‍, ധന്യ അമ്പലത്തിഭകല്‍ എന്നിവര്‍ മരുമക്കളാണ്.
Kerala News Today