Kerala News Today-മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാരും രാജി വെക്കുകയാണെന്ന് അറിയിച്ചു. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.
സിഐസി ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയുടെ രാജി അംഗീകരിച്ചതായി കഴിഞ്ഞ ദിവസം സിഐസി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു. സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സിഐസിയിൽനിന്ന് ഹകീം ഫൈസിയുടെ രാജി അംഗീകരിക്കുന്നതിനുള്ള നിയമ, സാങ്കേതിക തടസ്സങ്ങൾ നീക്കിയതിനെ തുടർന്നാണ് രാജി അംഗീകരിച്ചത്. നിലവിലെ ജോയന്റ് സെക്രട്ടറി ഹബീബുല്ല ഫൈസി പള്ളിപ്പുറമാണ് പുതിയ ജനറൽ സെക്രട്ടറി.
Kerala News Today