കാനഡയിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു, 20 വയസുകാരനായ ഹർഷൻ ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്

schedule
2024-12-08 | 18:20h
update
2024-12-08 | 18:20h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

എഡ്മോണ്ടൻ : കാനഡയിൽ വീണ്ടും ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. 20 വയസുകാരനായ ഹർഷൻദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നിവരാണ് അറസ്റ്റിലായത്. കാനഡയിലെ എഡ്മണ്ടനിലാണ് സംഭവം.  വെള്ളിയാഴ്ച പുലർച്ചെ 12:30 ഓടെയാണ് ഹർഷൻദീപ് സിംഗ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നം​ഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹർഷൻദീപ് സിംഗിനെ കോണിപ്പടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

Advertisement

Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.12.2024 - 18:23:40
Privacy-Data & cookie usage: