Verification: ce991c98f858ff30

വളർച്ചനിരക്ക് 6.5 ശതമാനമായി കുറയും: സാമ്പത്തിക സര്‍വേ

NATIONAL NEWS – ന്യൂഡൽഹി : രാജ്യം നടപ്പ് സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ.
അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സർവേ പറയുന്നു.
ഈ സാമ്പത്തിക വര്ഷം ഏഴു ശതമാനമായിരിക്കുന്ന വളർച്ചാനിരക്ക് അടുത്ത വർഷം 6-6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിൽ പറയുന്നത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണെന്ന് സാമ്പത്തിക സർവേ പറയുന്നു. ജിഡിപി 6.5 ശതമാനം ആയി വളർച്ച കാണിക്കും. നിലവിൽ ഇത് 7% ആയിരുന്നു.
ജിഡിപിയിൽ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനിൽക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്റിൽ വച്ചു വ്യക്തമാക്കി.

Leave A Reply

Your email address will not be published.