Verification: ce991c98f858ff30

തിരുവല്ലയില്‍ ബൈക്കിൽ ചാരി നിന്നതിന് വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചു

Kerala News Today-പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. പരുക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ബി.എസ്.എൻ.എൽ ഓഫിസിന് സമീപമായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവേ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നത്. ഇതു കണ്ടെത്തിയ അഭിലാഷ് വിദ്യാർഥികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പ്രകോപിതനായ അഭിലാഷ് ബിഎസ്എൻഎൽ ഓഫിസിൽ പോയി കത്തിയെടുത്ത് തിരികെയെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നു. എൽബിൻ്റെ നെഞ്ചിനും വൈശാഖിൻ്റെ വയറിനും കുത്തേറ്റു. ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവിൽ പോയതായി കീഴ്വായ്പൂർ പോലീസ് പറഞ്ഞു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.