Verification: ce991c98f858ff30

കായംകുളത്ത് കേബിള്‍ വയർ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു

Kerala News Today-കായംകുളം: കായംകുളത്ത് കേബിള്‍ വയറില്‍ കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു.
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയൻ്റെ ഭാര്യ ഉഷ(56) ആണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം.

കായംകുളം എരുവ ഇടശ്ശേരി ജംഗ്ഷന് സമീപമാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
റോഡിൽ കുറുകെ കിടന്ന കയർ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന ബൈക്കിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.

ഉടൻ തന്നെ നാട്ടുകാർ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.