Kerala News Today-പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു രങ്കൻ. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടിയതായി അറിഞ്ഞത്. ബന്ധുക്കളും വനപാലകരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയില്‍ രണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Kerala News Today